SSF

SSF-നെ കുറിച്ച് ഇനിയും അറിയാത്തവര്‍ക്ക്......

അക്രമവും അനീതിയും യുവ ബോധ മണ്ഡലങ്ങളില്‍ അഗ്നിയായി നിറയുമ്പോള്‍... ധാര്‍മിക വിപ്ലവത്തിന്റെ മുന്നണി പോരാളികലാകാന്‍ കൊതിച്ച ഒരു യുവത...... അതിനു സുന്നി പണ്ഡിത നേതാക്കളുടെ അനുഗ്രഹവും ആശീര്‍വാധവും കൂടി ആയപ്പോള്‍ കാന്തപുരത്തിന്റെ മക്കള്‍ കേരള മണ്ണില്‍ പുതിയ ഒരു ചരിത്രത്തിനു വിത്ത് പാകുകയായിരുന്നു...... അവിടെ നിന്നായിരുന്നു "കേരള സ്റ്റേറ്റ് സുന്നി സ്ടുടെന്‍സ് ഫെടറേഷന്‍ "(എസ്.എസ്.എഫ്  തുടക്കം കുറിച്ചത്.....നാല്പതാണ്ടിന്റെ നിറവില്‍ ഇന്ന് ജ്വലിച്ചു നില്‍ക്കുന്ന ഈ പ്രസ്ഥാനം ഇന്ന് ഇന്ത്യ യും കടന്നു അറബ് രാജ്യങ്ങളില്‍ പോലും വ്യാപിച്ചു കിടക്കുന്നു....... ഇതിനിടയില്‍ ഞങ്ങള്‍ക്ക് കരുത്തു പകര്‍ന്ന പലരും ഈ ലോകം വിട്ടു പോയി.... അതില്‍ രാഷ്ട്രീയ തിമിരം ബാധിച്ച അക്രമികളുടെ കൊല കത്തിക്ക് ഇരയായ സഹോദരന്മാര്‍ പോലുമുണ്ട്...... ഈമാനിന്റെ നിറവില്‍ വിശ്വാസത്തിന്റെ വെള്ളി വെളിച്ചം തെളിയിക്കാന്‍ എന്നും ഈ സംഘടന ശ്രമിച്ചിട്ടുണ്ട്.... അക്രമങ്ങള്‍ ഓരോന്നായി ഞങ്ങളുടെ പ്രവര്‍ത്തകരുടെ മേല്‍ വന്നു പതിക്കുമ്പോഴും ഞങ്ങള്‍ എവിടെയും അതെ മാര്‍ഗത്തില്‍ പ്രതികരിച്ചിട്ടില്ല..... കാരണം ഞങ്ങളെ നയിക്കുന്ന "കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍" എന്നാ ഞങ്ങളുടെ പ്രിയ നേതാവ് ഞങ്ങള്‍ക്ക് പകുത്തു തന്ന സൌഹാര്ധതിന്റെ വെളിച്ചം ക്ഷമിക്കാന്‍ ആയിരുന്നു ഞങ്ങളെ പഠിപ്പിച്ചത്...... പക്ഷെ..... ഞങ്ങളുടെ പാരമ്പര്യ വിശ്വാസവും ആശയ ആദര്‍ശവും എവിടെയും ആരുടെ കാല്‍ കീഴിലും ഇന്ന് വരെ ഞങ്ങള്‍ അടിയറവു വെച്ചിട്ടില്ല...... സമൂഹത്തിന്റെ ഉന്നമനത്തിനായി സാംസ്കാരിക വിശുധിക്കായി ഞങ്ങള്‍ ചെയ്ത പല സമരങ്ങളും വിജയം കണ്ടു എന്നത് വിസ്മരിക്കാനാകാത്ത സത്യമാണ്...... കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗതിന്റെ മുന്നിലും പരിശുദ്ധമായ ഹറം ശരീഫ് ഇല്‍ പോലും ഞങ്ങളുടെ കര്മാധീരരായ പ്രവര്‍ത്തകര്‍ സൌജന്യമായി സേവനമാനുഷ്ടിക്കുന്നത് ഒരു ഉദാഹരണം മാത്രം...... ഇനിയും ഒരുപാട് ദൂരം മുന്നോട്ടു കുതിക്കെണ്ടാതുണ്ട്..... അതിനു ഞങ്ങള്‍ക്കാവശ്യം നല്ലവരായ ജനങ്ങളുടെ നിസ്സീമമായ സഹകരണവും സഹായങ്ങലുമാണ്....... അതെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ.........

SSF നാല്‍പതാം വാര്‍ഷികം-facebook കാമ്പയിന്‍